Surprise Me!

പുതിയ ലുക്ക് അറുബോറ്, മോഹൻലാലിനെ പരിഹസിച്ച് സംഗീത | Oneindia Malayalam

2017-12-19 8 Dailymotion

Sangeetha Lakshana Against Mohanlal's Odiyan Look <br /> <br />ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് മോഹൻലാലിൻറ ഒടിയൻ ലുക്ക് പുറത്തുവന്നത്. ഈ ലുക്കിനെ പരിഹസിച്ച അഡ്വ. സംഗീത ലക്ഷ്മണക്ക് പൊങ്കാലയുമായി മോഹൻലാല്‍ ആരാധകർ രംഗത്തുവന്നിരുന്നു. എന്നാല്‍ തെറിവിളി കൊണ്ടൊന്നും പറഞ്ഞ കാര്യങ്ങളില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സംഗീത വീണ്ടും വന്നിരിക്കുന്നു. പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ നേരത്തെ ഉള്ളതിനാക്കാളും ക്രൂരമായാണ് മോഹന്‍ലാലിന്റെ ലുക്കിനെ വലിച്ച് കീറി ഒട്ടിച്ചിരിക്കുന്നത്. ഇതോടെ ലാലേട്ടന്‍ ഫാന്‍സും പൊങ്കാല ശക്തമാക്കിയിരിക്കുകയാണ്. സംഗീത ലക്ഷ്മണയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്: മോഹൻലാലിന്റെ ഓവറായി പോയ മേക്കോവർ "ഒടിയൻ" ലൂക്കിനെ കുറിച്ച് നേരത്തെ ഞാൻ എഴുതിയ പോസ്റ്റിൽ നിന്ന് ഒറ്റ വരി പോലും ഞാൻ നീക്കം ചെയ്തു മാറ്റിയിട്ടില്ല. മാറ്റുകയുമില്ല. എന്നാൽ, വായനക്കാരുടെയും വേറെ വേലയും കൂലിയും ഇല്ലാത്ത ട്രോളന്മാരുടെയും സൗകര്യത്തിനായി, ഈ വിഷയത്തിൽ ഞാൻ എഴുതിയ പോസ്റ്റുകൾ എല്ലാം കൂടി ഒന്നിലേക്ക് കംപൈൽ ചെയ്തെടുക്കുക മാത്രമാണ് ഞാനിവിടെ ചെയ്യുന്നത്. ശ്രദ്ധിക്കുമല്ലോ എന്നാണ് പോസ്റ്റ് തുടങ്ങുന്നത്.

Buy Now on CodeCanyon